''പാകിസ്ഥാനെ പുകഴ്‌ത്തുന്നവരെ ചെരുപ്പിനടിച്ച് ഓടിക്കണം''

വ്യാഴം, 5 മാര്‍ച്ച് 2015 (11:26 IST)
ഇന്ത്യയില്‍ താമസിച്ച് ഇവിടുത്തെ ആഹാരാവും കഴിച്ച് പാകിസ്ഥാനെ പുകഴ്‌ത്തുന്നവരെ ചെരുപ്പിനടിച്ച് പാകിസ്ഥാനിലേക്ക് ഓടിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് സാധ്വി ബാലിക സരസ്വതി. അയോധ്യയയില്‍ മാത്രമല്ല ഇസ്ലാമാബാദിലും ക്ഷേത്രം പണിയണമെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ഹിന്ദു സംജോത്സവ എന്ന പരിപാടിയില്‍ സംസാരിക്കവേയായിരുന്നും ഈ വിവാദ പ്രസ്താവന.

ഇന്ത്യയില്‍ താമസിച്ച് ഇവിടുത്തെ ആഹാരാവും കഴിച്ച് പാകിസ്ഥാനെ പുകഴ്‌ത്തുന്നവരെ ചെരുപ്പിനടിച്ച് പാകിസ്ഥാനിലേക്ക് ഓടിക്കണം. ഇസ്ലാമാബാദില്‍ ക്ഷേത്രം നിര്‍മിച്ച് അവിടെ ചെന്ന് പൂജകളും അര്‍ച്ചനയും നടത്താന്‍ നമ്മള്‍ തയാറാകണമെന്നും സാധ്വി ബാലിക സരസ്വതി പറഞ്ഞു. രാജ്യത്തെ ഹിന്ദുക്കള്‍ അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ മുന്നോട്ട് വരണം. സമാധാനത്തിലൂടെയാണ് രാജ്യം സ്വാതന്ത്യം നേടിയത്. എന്നാല്‍ ആ സ്വാതന്ത്യം നഷ്‌ടപ്പെടുകയാണെങ്കില്‍ നമുക്ക് ആയുധങ്ങള്‍ എടുക്കേണ്ടി വരുമെന്നും സാധ്വി പറഞ്ഞു. ലവ് ജിഹാദിനുള്ള മറുപടി കണ്ണിനു പകരം കണ്ണ് എന്ന തത്വം തന്നെയായിരിക്കുമെന്നും അവര്‍ പറഞ്ഞു.

സാധ്വി ബാലിക സരസ്വതിയുടെ പ്രസംഗം വിവാദമായതോടെ കേസ് നടപടികള്‍ സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് പൊലീസ്. എന്നാല്‍ പ്രസംഗത്തിനെതിരെ ആരും പരാതി തന്നിട്ടില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ എസ് മുരുകന്‍ പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക