പാക് അധീന കശ്മീരിലെ തീവ്രവാദ കേന്ദ്രങ്ങള്‍ ആക്രമിച്ചത് വെറും ഒരു സൂചന മാത്രമാണെന്ന് സുരേഷ് ഗോപി. ഇക്കാര്യത്തില്‍ ആരു ആശങ്കപ്പെടേണ്ട കാര്യമില്ല. നമ്മള്‍ നമ്മളെ സംരക്ഷിക്കുക മാത്രമാണ് ചെയ്തത്. സ്വന്തം ജീവന്‍ പണയം വെച്ച് നടത്തിയ ഈ ആക്രമണത്തെ ഒരു ലോക രാജ്യങ്ങളും എതിര്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതിര്‍ത്തിയില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് പകരം വീട്ടണം. അതിനായി എല്ലാ രാഷ്ട്രങ്ങളുടെയും പിന്തുണ ഇന്ത്യയ്ക്കുണ്ടാകും. ലോക സമാധാനത്തിന് വില കല്‍പിക്കുന്നവരാണ് നമ്മള്‍. മറ്റു രാജ്യങ്ങളെപ്പോളെ സ്വയം പ്രതിരോധത്തിന് ഇന്ത്യക്കും അവകാശമുണ്ട്. കുത്തേറ്റ് ഇങ്ങനെ എത്ര നാള്‍ ഇരിക്കാന്‍ കഴിയുമെന്നും സുരേഷ് ഗോപി ചോദിച്ചു.
പാക് അധീന കശ്മീരിലെ തീവ്രവാദ ക്യാമ്പുകളില്‍ ഇന്ത്യന്‍ സേന ആക്രമണം നടത്തിയതായി ചീഫ് മിലിട്ടറി ഓഫീസര്‍ രണ്‍ബീര്‍ സിംഗ് അറിയിച്ചിരുന്നു. ആദ്യമായാണ് നിയന്ത്രണരേഖ മറികടന്നുകൊണ്ടുള്ള ഒരു ആക്രമണം ഇന്ത്യ നടത്തിയിരിക്കുന്നത്. ഇന്ത്യയില്‍ വീണ്ടുമൊരു ആക്രമണം നടത്താന്‍ തീവ്രവാദികളെ അനുവദിക്കില്ലെന്നും സൈന്യം വ്യക്തമാക്കുകയും ചെയ്തിരുന്നു.