Suresh Gopi: പൂർത്തിയാക്കാൻ നാലോളം സിനിമകൾ, സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുന്നതിൽ അനിശ്ചിതത്വം, തിരുവനന്തപുരത്ത് തുടരുന്നു

അഭിറാം മനോഹർ
ഞായര്‍, 9 ജൂണ്‍ 2024 (09:48 IST)
തൃശൂര്‍ നിയുക്ത എം പി സുരേഷ് ഗോപി മൂന്നാം മോദി സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയാകുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. നേരത്തെ കരാര്‍ ഒപ്പിട്ട നാലോളം സിനിമകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും ക്യാബിനെറ്റ് റാങ്ക് ചുമതലയേറ്റാല്‍ സിനിമകള്‍ മുടങ്ങുമെന്നും സുരേഷ് ഗോപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. ഇതിനെ തുടര്‍ന്ന്  സുരേഷ് ഗോപി നാട്ടില്‍ തുടരുകയാണ്. 12:30നുള്ള വിമാനത്തില്‍ തിരികെ ഡല്‍ഹിയിലേക്ക് മടങ്ങുമെന്നാണ് സൂചന. കേന്ദ്രമന്ത്രിയാകാന്‍ വലിയ സമ്മര്‍ദ്ദമാണ് കേന്ദ്ര നേതൃത്വം സുരേഷ് ഗോപിയില്‍ ചെലുത്തുന്നത്.
 
 കേരളത്തില്‍ നിന്നുള്ള ആദ്യ ബിജെപി ലോകസഭാ അംഗമെന്ന നിലയില്‍ സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയില്‍ വേണമെന്ന താത്പര്യമാണ് കേന്ദ്ര നേതൃത്വത്തിനുള്ളത്. എന്നാല്‍ 2 വര്‍ഷക്കാലത്തേക്ക് സിനിമകളില്‍ അഭിനയിക്കാനായി കരാര്‍ ഒപ്പിട്ടെന്നും കേന്ദ്രമന്ത്രി സ്ഥാനം അതിന് തടസമാകുമോ എന്ന ആശങ്കയും സുരേഷ് ഗോപി നേരത്തെ തന്നെ കേന്ദ്ര നേത്രത്ത്വവുമായി പങ്കുവെച്ചിരുന്നു. എങ്കിലും മോദിക്കൊപ്പം ഞായറാഴ്ച തന്നെ സത്യപ്രതിജ്ഞ എടുക്കണമെന്നാണ് കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചത്. എന്നാല്‍ ചില ഇളവുകള്‍ തനിക്ക് നല്‍കണമെന്ന് സുരേഷ് ഗോപി അഭ്യര്‍ഥിച്ചതായാണ് വിവരം. ഇന്ന് വൈകീട്ട് 7:15നാണ് മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article