കൂടെ നില്‍ക്കുന്നവര്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്ത വ്യക്തിയാണ് വി എസ് എന്ന് എ സുരേഷ്; പാര്‍ട്ടി പുനഃപ്രവേശ വിഷയത്തില്‍ അദ്ദേഹം ഇടപെട്ടില്ല

Webdunia
ശനി, 7 ഒക്‌ടോബര്‍ 2017 (10:45 IST)
വി എസ് അച്യുതാനന്ദനെ അതിരൂക്ഷമായി വിമര്‍ശിച്ച് മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് എ.സുരേഷ്. പാര്‍ട്ടി പുനഃപ്രവേശന വിഷയത്തില്‍ വിഎസ് അച്യുതാനന്ദന്‍ തനിക്കുവേണ്ടി ഒന്നുംതന്നെ ചെയ്തില്ലെന്ന് സുരേഷ് പറഞ്ഞു. താന്‍ ആവശ്യപ്പെടാതെ തന്നെ ഇക്കാര്യത്തില്‍ ഇടപെടേണ്ട വ്യക്തിയായിരുന്നു വി എസ്. എന്നാല്‍ കൂടെ നില്‍ക്കുന്നവര്‍ക്ക് വേണ്ടി അദ്ദേഹം ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്നും സുരേഷ് ആരോപിച്ചു. 
 
എ. അശോകന്‍, ഒ.കെ വാസു എന്നീ ബിജെപി പ്രവര്‍ത്തകരെ ഉള്‍ക്കൊണ്ട പാര്‍ട്ടിയാണ് സിപിഎം എന്നും സുരേഷ് പറഞ്ഞു. ബിജെപി നേതാക്കളെ പാര്‍ട്ടിയിലെടുത്തത് നയവ്യതിയാനത്തിന്റെ പ്രതിഫലനമാണെന്നും സുരേഷ് പറഞ്ഞു. തനിക്ക് ഈ പാര്‍ട്ടിയില്‍ ഗോഡ്ഫാദറായി ആരുമില്ല. സിപിഎമ്മിന്റെ അനുഭാവിയായി എന്നും തുടരുമെന്നും സുരേഷ് വ്യക്തമാക്കി.  
 

അനുബന്ധ വാര്‍ത്തകള്‍

Next Article