പൗരന്‍മാര്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്; സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം പങ്കുവച്ചതിന് ആരെയും അറസ്റ്റുചെയ്യാന്‍ പൊലീസിന് അവകാശമില്ലെന്ന് സുപ്രീംകോടതി

ശ്രീനു എസ്
ബുധന്‍, 22 ജൂലൈ 2020 (14:22 IST)
പൗരന്‍മാര്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന അനുവദിക്കുന്നുണ്ടെന്നും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം പങ്കുവച്ചതിന് ആരെയും അറസ്റ്റുചെയ്യാന്‍ പൊലീസിന് അവകാശമില്ലെന്നും സുപ്രീംകോടതി പറഞ്ഞു. ഇതോടുകൂടി പൗരന്‍മാരെ അറസ്റ്റുചെയ്യാന്‍ പൊലീസിന് അനുവാദം നല്‍കുന്ന ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിലെ വകുപ്പായ 66എ റദ്ദാക്കിയതായും കോടതി അറിയിച്ചു. 
 
വകുപ്പ് 66എ ക്കെതിരെ ശ്രേയ സിംഗാള്‍ സമര്‍പ്പിച്ച പരാതിയിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, വാട്‌സാപ്പ് എന്നിവയില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ സമീപകാലങ്ങളില്‍ നിരവധിപേരെ പൊലീസ് അറസ്റ്റുചെയ്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article