അരിക്കൊമ്പന്‍ ഇപ്പോഴും സഞ്ചരിച്ചു കൊണ്ടിരിക്കുന്നതിനാല്‍ ഹര്‍ജി മദ്രാസ് ഹൈക്കോടതിയിലാണോ കേരള ഹൈക്കോടതിയില്‍ ആണോ ഫയല്‍ ചെയ്യേണ്ടതെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ പറഞ്ഞു. വനത്തില്‍ കഴിയുന്ന ആന എവിടെയെന്ന് മനസിലാക്കി ഹര്‍ജി എവിടെ ഫയല്‍ ചെയ്യണമെന്ന് പറയേണ്ട ഉത്തരവാദിത്തം സുപ്രീം കോടതിക്ക് അല്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്വക്കസി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഫയല്‍ ചെയ്യുന്ന ഹര്‍ജികളോടുള്ള സുപ്രീം കോടതിയുടെ സമീപനത്തെ ചോദ്യം ചെയ്തതിന് ഹര്‍ജിക്കാര്‍ക്ക് കോടതി 25,000 രൂപ പിഴയിട്ടു.