ബിസിസിഐയില്‍ രാഷ്ട്രീയക്കാരും 70 വയസ്സിനു മുകളിലുള്ളവരും വേണ്ട: ലോധ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ച് സുപ്രീം കോടതി

Webdunia
തിങ്കള്‍, 18 ജൂലൈ 2016 (15:10 IST)
ബിസിസിഐയുടെ നടത്തിപ്പില്‍ അടിമുടി അഴിച്ചുപണി നിര്‍ദേശിച്ചുകൊണ്ട് ആര്‍ എം ലോധ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് സുപ്രീംകോടതി അംഗീകരിച്ചു. 70 വയസ്സിനു മുകളിലുള്ളവരെ ബിസിസിഐ ഭാരവാഹികളാക്കരുതെന്ന് കോടതി നിർദേശിച്ചു. ആറ് മാസത്തിനകം ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.
 
സിഎജിയിലെ അംഗത്തെ ഗവേണിങ്ങ് കൗണ്‍സിലില്‍ ഉള്‍പ്പെടുത്തണം. രാഷ്ട്രീയക്കാരെയും വ്യവസായികളെയും ഭരണതലപ്പത്ത് എത്തിക്കരുത്. നിക്ഷിപ്ത താല്‍പര്യം ഒഴിവാക്കണം, ഐപിഎല്ലിനായി പ്രത്യേക ഭരണസമിതി രൂപീകരിക്കണം തുടങ്ങിയ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലിടം നേടി. സമിതിയിലെ അഞ്ച് അംഗങ്ങളും ബിസിസിഐ ഭാരവാഹികളായിരിയ്ക്കണമെന്നും പുതിയ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. 
 
ബിസിസിഐയില്‍ ഒരു സംസ്ഥാനത്ത് നിന്ന് ഒരു അസോസിയേഷന്‍ മതി. ആ അസോസിയേഷനുകള്‍ക്ക് വോട്ടവകാശം ഉണ്ടാവും. സംസ്ഥാന അസോസിയേഷന്‍ ബോര്‍ഡിന് സി ഇ ഒയും ആറ് അസിസ്റ്റന്റ് പ്രൊഫഷണല്‍ മാനേജര്‍മാരും വേണം. ഓംബുഡ്‌സ്മാന്‍, എത്തിക്‌സ് ഓഫീസര്‍, ഇലക്ടറല്‍ ഓഫീസര്‍ എന്നിവരെ നിയമിയ്ക്കണം. ഒരു ഭാരവാഹി പരമാവധി മൂന്ന് തവണ മാത്രമേ ഏതെങ്കിലും സ്ഥാനം വഹിയ്ക്കാവൂയെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കി.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article