നോട്ട് നിരോധനം: ഹര്‍ജികളില്‍ സുപ്രീംകോടതി ജനവരി രണ്ടിന് വിധി പറയും

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 23 ഡിസം‌ബര്‍ 2022 (08:16 IST)
നോട്ട് നിരോധനത്തിനെ സംബന്ധിച്ച ഹര്‍ജികളില്‍ സുപ്രീംകോടതി ജനവരി രണ്ടിന് വിധി പറയും. നോട്ട് നിരോധനത്തെ ചോദ്യം ചെയ്ത് 58 ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. 2016 നവംബര്‍ എട്ടിനായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പിലാക്കിയത്. 
 
അതസമയം 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനത്തില്‍ സമഗ്രമായ സത്യവാങ്മൂലം  സമര്‍പ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനും ആര്‍ബി ഐക്കും കോടതി നിര്‍ദേശം നല്‍കി. 

അനുബന്ധ വാര്‍ത്തകള്‍

Next Article