ബോളിവുഡ് സുന്ദരിമാരായ സണ്ണി ലിയോണും രാഖി സാവന്തും തമ്മിലുള്ള പോരിന് അയവില്ല. സണ്ണിക്കെതിരെ രൂക്ഷവിമര്‍ശനവുമായിട്ടാണ് രാഖി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. പോണ് വേഷങ്ങള്‍ ഉപേക്ഷിച്ച് തിരിച്ചെത്തിയ സണ്ണി
രാജ്യത്തെ യുവാക്കളുടെ ഭാവി നശിപ്പിക്കുകയാണ്. നല്ല രീതിയില്‍ അഭിനയിക്കാന്‍ അവര്‍ ഇനിയെങ്കിലും ശ്രദ്ധിക്കണമെന്നും രാഖി തുറന്നടിച്ചു.
മാന്യമായ വസ്ത്രം ധരിക്കാത്ത സണ്ണിക്ക് ദേവതയുടെ പരിവേഷമാണ് എല്ലായിടത്തും ലഭിക്കുന്നത്. അവര്‍ക്ക് അതീവ പ്രാധാന്യം നല്‍കുന്നത് യുവാക്കളുടെ ഭാവി ഇല്ലാതാക്കും. മോശമായ വസ്ത്രം ധരിക്കുന്നത് മറ്റ് നടിമാരാണെങ്കില്‍ അവരെ എല്ലാവരും ചേര്‍ന്ന് കുറ്റപ്പെടുത്തും. അതിനാല്‍ സണ്ണി ഇനിയെങ്കിലും നല്ല രീതിയില്‍ വസ്ത്രം ധരിക്കണമെന്നും രാഖി ആവശ്യപ്പെട്ടു.
സണ്ണി ലിയോണും രാഖി സാവന്തും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. പോണ് സിനിമകളില്‍ നിന്ന് പുറത്തുവന്ന സണ്ണിക്ക് ബോളിവുഡില്‍ അതീവപ്രാധാന്യം ലഭിച്ചതോടെയാണ് രാഖി രംഗത്തുവന്നത്. തനിക്കായുള്ള വേഷങ്ങള്‍ സണ്ണിക്ക് ലഭിക്കുന്നതും കൂടുതല്‍ ചിത്രങ്ങള്‍ സണ്ണിക്ക് ലഭിക്കുന്നതുമാണ് ഇരുവരും തമ്മിലുള്ള ബന്ധം തകരാറിലാക്കിയത്. സണ്ണി കാരണം തനിക്ക് സിനിമയില്‍ അല്‍പ്പവസ്ത്രം ധരിക്കേണ്ടിവരുന്നുവെന്ന് കുറ്റപ്പെടുത്തിയ രാഖി സണ്ണിയുടെ ഭൂതകാലത്തെ തുടര്‍ച്ചയായി പരിഹസിച്ചിരുന്നു. സണ്ണി ഇന്ത്യ വിട്ടുപോകണമെന്നും രാഖി ആവശ്യപ്പെട്ടിരുന്നു.