കേന്ദ്രമന്ത്രിമാരായിരുന്ന ഗുലാം നബി ആസാദും ശശി തരൂരും റിപ്പോര്‍ട്ട് തിരുത്താന്‍ സമ്മര്‍ദം ചെലുത്തിയെന്ന ഡോ സുധീര്‍ ഗുപ്തയുടെ ആരോപണം കളവാണെന്ന് ഫോറന്‍സിക് വിഭാഗം. ഡോ ഗുപ്തയുടെ വെളിപ്പെടുത്തല്‍ വിവാദമായതോടെ സംഭവത്തില്‍ എയിംസ് ഡയറക്ടറോട് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന് വിശദീകരണം തേടിയിരുന്നു.