സുനന്ദയുടെ മരണം: റിപ്പോര്‍ട്ട് ലഭിച്ചശേഷം പ്രതികരിക്കാമെന്ന് തരൂര്‍

Webdunia
ശനി, 11 ഒക്‌ടോബര്‍ 2014 (13:14 IST)
നിലവിലെ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷം സുനന്ദ പുഷ്കറിന്റെ മരണത്തെക്കുറിച്ച് പ്രതികരിക്കാമെന്ന് ശശി തരൂര്‍ എംപി. സുനന്ദയുടെ മരണത്തെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകളോടു പിന്നീട് പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സിബിഐ അന്വേഷണം ആവശ്യപ്പെട്ട അശോക് കുമാറെന്ന സുനന്ദയുടെ ബന്ധുവിനെ അറിയില്ലെന്നും തരൂര്‍ പറഞ്ഞു.

സുനന്ദ പുഷ്കറിന്റെ മരണത്തെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകള്‍ പുറത്ത് വന്നതോടെ മരണം സിബിഐ അന്വേഷിക്കണമെന്ന് സുനന്ദയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. വിഷം ഉള്ളില്‍ചെന്നാണ് സുനന്ദ മരിച്ചതെന്ന പുതിയ റിപ്പോര്‍ട്ട് വന്നതോടെ സംഭവം ഡല്‍ഹി പൊലീസ് വീണ്ടും അന്വേഷിക്കാന്‍ തുടങ്ങുകയാണ്. അതിനാല്‍ സിബിഐ അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്നാണ് ഡല്‍ഹി പൊലീസ് വ്യക്തമാക്കുന്നത്.

സുനന്ദ പുഷ്കറിന്റെ ആന്തരികാവയവ പരിശോധന ഡല്‍ഹി എയിംസില്‍ നടത്തിയിരുന്നു. തുടര്‍ന്നാണ് മരണം വിഷം ഉള്ളില്‍ചെന്നതുമൂലമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഏതുതരത്തിലുള്ള വിഷമാണ് മരണത്തിന് കാരണമെന്ന് വ്യക്തമല്ല. അമിത ഉല്‍ക്കണ്ഠയ്ക്കുള്ള മരുന്നായ അല്‍പ്രാക്സ് അമിതമായി കഴിച്ചതാണ് മരണകാരണമെന്നായിരുന്നു ആദ്യറിപ്പോര്‍ട്ടിന് കടകവിരുദ്ധമാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ ആന്തരികാവയവങ്ങളില്‍ ആല്‍പ്രാക്സിന്റെ സാന്നിധ്യമില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടില്‍പറയുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.