വനിത അഭിഭാഷക സുപ്രീംകോടതിയില്‍ ആത്മഹത്യാ ശ്രമം നടത്തി. ഛത്തീസ്ഗഡില്‍ നിന്നുള്ള വനിത അഭിഭാഷകയാണ് സുപ്രീംകോടതിയില്‍ വെച്ച് വിഷം കഴിച്ച് ആത്മഹത്യാ ശ്രമം നടത്തുകയും കോടതിയെ ഞെട്ടിക്കുകയും ചെയ്തത്. യുവതിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചീഫ് ജസ്റ്റിസ് ആര്‍എം ലോധ ഉള്‍പ്പെടെയുള്ളവര്‍ കോടതിയില്‍ സമ്മേളിച്ചിരിക്കെവെയാണ് യുവതി കോടതിയിലെത്തിയത്. താന്‍ 2013ല്‍ കൂട്ടമാനഭംഗത്തിനിരയായിട്ടുണ്ടെന്നും. ഇതുവരെ ഈ കേസില്‍ തനിക്ക് അര്‍ഹിക്കുന്ന നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേല്‍ക്കുകയായിരുന്നു.
പരാതിയില്‍ പൊലീസ് കേസെടുത്ത് എഫ്ഐആര്‍ തയാറാക്കിയെങ്കിലും പിന്നീട് നടപടികളൊന്നും കൈകൊണ്ടിട്ടില്ലെന്ന് ഇവര്‍ ആരോപിച്ചു. നീതി നിഷേധിച്ചതില്‍ മനംനൊന്ത് താന്‍ വിഷം കഴിച്ചിട്ടുണ്ടെന്നും യുവതി ചീഫ് ജസ്റ്റിസ് കേള്‍ക്കെ പറയുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് അഭിഭാഷകയെ ബലമായി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവര്‍ക്കെതിരെ ആത്മഹത്യാ ശ്രമത്തിന് കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചു.