ഒരു വീട്ടിലെ 5 പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 17 ഏപ്രില്‍ 2022 (19:23 IST)
ഒരു വീട്ടിലെ 5 പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 3 കുട്ടികള്‍ ഉള്‍പ്പെടെ കുടുംബത്തിലെ അഞ്ചു പേരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം. ഖാഗല്‍പൂര്‍ സ്വദേശികളായ രാഹുല്‍ (42) ഭാര്യ പ്രീതി (38) മക്കളായ മാഹി (15), പിഹു (13), കുഹു (11) എന്നിവരാണ് മരിച്ചത്. ഇതില്‍ രാഹുലിനെ തൂങ്ങിമരിച്ച നിലയിലും മറ്റുള്ളവരെ കഴുത്തില്‍ ആഴമേറിയ മുറിവേറ്റ നിലയിലുമാണ് കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് അറിയിച്ചു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article