ഭര്‍ത്താവ് ഷാരൂഖിന്റെ സിനിമയ്ക്ക് കൊണ്ടു പോയില്ല; യുവതി ആസിഡ് കുടിച്ചു
സിനിമയ്ക്ക് കൂടെ കൊണ്ടു പോകാത്തതില്‍ മനംനൊന്ത് ആസിഡ് കുടിച്ച യുവതി അതീവ ഗുരുതരാവസ്ഥയില്‍. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് സംഭവം സംഭവം നടന്നത്.
കഴിഞ്ഞ ദിവസം യുവതിയെ വീട്ടില്‍ നിര്‍ത്തി യുവാവ് ഷാരൂഖ് ഖാന്റെ പുതിയ സിനിമയായ ഹാപ്പി ന്യൂഇയര്‍ കാണാന്‍ പോവുകയായിരുന്നു. തന്നെയും സിനമയ്ക്ക് കൂടെ കൊണ്ടു പോകണമെന്ന് നേഹാ സിംഗ് പറഞ്ഞെങ്കിലും യുവാവ് ഒറ്റയ്ക്ക് പോവുകയായിരുന്നു. ഇതില്‍ മനംനൊന്ത് യുവതി വീട്ടിലിരുന്ന ആസിഡ് എടുത്ത് കുടിക്കുകയായിരുന്നു.
ഭാര്യയുടെ ആത്മഹത്യാ ശ്രമത്തെക്കുറിച്ച് അറിയിക്കാന്‍ നാട്ടുകാര്‍ വിളിച്ചെങ്കിലും അയാള്‍ ഫോണെടുത്തില്ല. അതീവഗുരുതരാവസ്ഥയില്‍ യുവതി ഗ്വാളിയര്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. അതേസമയം യുവാവിനായി പൊലീസ് തെരച്ചില്‍ ശക്തമാക്കി.