അഞ്ചുവര്‍ഷത്തിനിടെ എംപിമാര്‍ ഭക്ഷണ സബ്‌സിഡിക്കായി ചെലവഴിച്ചത് 60 കോടി
ബുധന്‍, 24 ജൂണ്‍ 2015 (14:08 IST)
ഇന്ത്യയിലെ ജനങ്ങള്‍ വിലക്കയറ്റം മൂലം പൊറുതിമുട്ടുമ്പോള്‍ എംപിമാരുടെ ഉച്ചഭക്ഷണത്തിനായി കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിച്ച തുക കേട്ടാല്‍ ഞെട്ടും. എംപിമാര്‍ അവരുടെ ഭക്ഷണസബ്‌സിഡിക്കായി മാത്രം ചെലവിട്ടത് 60.7 കോടി രൂപയാണെന്നാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. വിവരാവകാശ പ്രവര്‍ത്തകനായ സുഭാഷ് അഗര്‍വാളിന് ലഭിച്ച മറുപടിയിലാണ് വ്യക്തമാക്കിയിരിക്കുന്നത്.
20 രൂപയ്ക്ക് മട്ടണ്‍ കറി. ആറു രൂപയ്ക്ക് മസാലദോശ. മട്ടണ്‍ കട്‌ലറ്റിന് 18 രൂപ എന്നിങ്ങനെ പോകുന്നു ആനുകൂല്ല്യങ്ങള്‍. മസാലദോശ, മട്ടണ്‍കറി, വറുത്ത പച്ചക്കറി, മീന്‍ പൊരിച്ചതും അടക്കുള്ള ഭക്ഷണങ്ങള്‍ക്ക് 63 ശതമാനം മുതല്‍ 75 ശതമാനം വരെയാണ് സബ്‌സിഡി. മീന്‍ പൊരിച്ചതും ചിപ്‌സും 25 രൂപയ്ക്ക് ലഭിക്കും. നല്ല നോണ്‍ വെജിറ്റേറിയന്‍ ഊണ് 33 രൂപയ്ക്ക് കുശാലായി കഴിക്കാം.
സ്റ്റ്യൂവും റൊട്ടിക്കും നാല് രൂപയാണ് വില. പുഴുങ്ങിയ മുട്ട മുതല്‍ മട്ടന്റെയും ചിക്കന്റെയും വ്യത്യസ്ത ഭക്ഷണ ഇനങ്ങള്‍ വരെ മെനുവിലുണ്ട്. എല്ലാം 63 ശതമാനം മുതല്‍ 150 ശതമാനം വരെ ഡിസ്‌കൗണ്ടില്‍ ലഭിക്കും. 10.4 കോടി, 11.7 കോടി, 11.9 കോടി, 12.5 കോടി, 14 കോടി എന്നിങ്ങനെയാണ് കഴിഞ്ഞ അഞ്ചു വര്‍ഷമായി പാര്‍ലമെന്റ് കാന്റീന് സബ്‌സിഡിയിനത്തില്‍ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.