ആരാണ് ഭക്ഷണം തരുന്നത്? - പൊട്ടിച്ചിരിപ്പിച്ച് ഒന്നാം ക്ലാസുകാരന്റെ ഉത്തരം !

ശനി, 20 ജൂലൈ 2019 (09:41 IST)
ഭക്ഷണം എവിടെ നിന്നുവരുന്നുവെന്ന ചോദ്യത്തിന് ഒന്നാം ക്ലാസ്സുകാരന്‍ നല്‍കിയ മറുപടി വൈറലാകുന്നു. പരിസ്ഥിതി ശാസ്ത്രവുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് കുട്ടിയുടെ സിലബസ്സിന് പുറത്തുനിന്നുമുള്ള മറുപടി. ഭക്ഷണം സ്വിഗ്ഗി, സൊമാറ്റോ, ഫുഡ്‍പാന്‍ഡ ഇവയില്‍ നിന്നും വരുന്നുവെന്നാണ് ഒന്നാംക്ലാസ് വിദ്യാര്‍ത്ഥി നല്‍കിയ മറുപടി. 
 
വിദ്യാര്‍ത്ഥിയുടെ മറുപടി സൊമാറ്റോയും സ്വിഗ്ഗിയും പങ്കുവക്കുകയും ചെയ്തതോടെ വിദ്യാര്‍ത്ഥിയെ കണ്ടെത്താനുള്ള പരക്കംപാച്ചിലിലാണ് സമൂഹമാധ്യമങ്ങൾ

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍