രാജ്യത്ത് വേഗത്തിൽ വളരുന്ന ബിസിനസ് രംഗമാണ് ഓൺലൈൻ ഫൂഡ് ഓഡർ, ഡെലിവറി സംവിധാനങ്ങൾ. നിരവധി കമ്പനികളാണ് ഇന്ത്യയിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്നത്. ഇപ്പോഴിതാ ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയായ സോമാറ്റോ ഇന്ത്യയിൽ 17 നഗരങ്ങളിലേക്ക് കൂടി സേവനം വ്യാപിപ്പിച്ചിരിക്കുകയാണ്.
1.8 ലക്ഷം ഹോട്ടലുകളുടെ പങ്കാളിത്തത്തോടെയാണ് ഇന്ത്യയിൽ സൊമാറ്റോ പ്രവർത്തിക്കുന്നത്. 2011ലാണ് സൊമാറ്റോ പ്രവർത്തനം ആരംഭിക്കുന്നത്. ബംഗളുരു ചെന്നൈ, പൂനെ, ഹൈദെരാബാദ്, അഹമ്മദാബാദ് എന്നീ നഗരങ്ങളിലായിരുന്നു ആദ്യം സൊമാറ്റൊ പ്രവർത്തനം ആരംഭിച്ചത്.