കശ്‌മീരില്‍ ബന്ദിനിടെ വെടിവെപ്പ്; മൂന്നുപേര്‍ വെടിയേറ്റു മരിച്ചു

Webdunia
ശനി, 6 ഓഗസ്റ്റ് 2016 (08:44 IST)
കശ്‌മീരില്‍ ബന്ദിനിടെ ഉണ്ടായ വെടിവെപ്പില്‍ മൂന്നുപേര്‍ വെടിയെറ്റു മരിച്ചു. പ്രതിഷേധക്കാര്‍ക്ക് നേരെ സുരക്ഷാസൈന്യം നടത്തിയ വെടിവെപ്പിലാണ് മരണം. ഹിസ്‌ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്‌മീരില്‍ സംഘര്‍ഷം തുടരുകയാണ്. സംഘര്‍ഷം തുടരുന്ന കശ്‌മീരില്‍ ബന്ദിനിടെ പ്രതിഷേധക്കാര്‍ക്ക് നേരെ സുരക്ഷാസൈന്യം വെടിവെപ്പ് നടത്തിയിരുന്നു. ഈ വെടിവെപ്പിലാണ് മരണം മൂന്നുപേര്‍ മരിച്ചത്.
 
ഇതോടെ കശ്‌മീരില്‍ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 53 ആയി. നേരത്തെ,  സുരക്ഷാസൈന്യവും ആയുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ച പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചിനാബ് താഴ്വരയിലെ കിശത്വാര്‍, ദോഡ, ബദര്‍വാഹ്, ബനിഹാല്‍, താത്റി എന്നിവിടങ്ങളിലാണ് ബന്ദ് പ്രഖാപിച്ചത്. 
ചിലയിടങ്ങളില്‍ ബന്ദ് ഭാഗികമായിരുന്നെങ്കില്‍ മറ്റിടങ്ങളില്‍ പൂര്‍ണമായി. ദോഡയിലും താത്രിയിലും വ്യാപാരസ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നെങ്കിലും സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിച്ചു.
Next Article