രാജ്യത്തെ മുഴുവൻ മൂത്രവും ശേഖരിക്കുക, അത്രയ്ക്ക് കഴിവുണ്ടതിന്: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

തിങ്കള്‍, 4 മാര്‍ച്ച് 2019 (12:01 IST)
രാജ്യത്തെ എല്ലാ പൗരന്മാരുടേയും മൂത്രം ശേഖരിച്ച് അതില്‍ നിന്ന് കീടനാശിനി ഉണ്ടാക്കണമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. ഇങ്ങനെ ചെയ്തു കഴിഞ്ഞാല്‍ ഇന്ത്യക്ക് മറ്റു രാജ്യങ്ങളില്‍ നിന്ന് കീടനാശിനി ഇറക്കുമതി ചെയ്യേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു. 
 
നാഗ്പൂരിലെ യംങ്ങ് ഇന്നവേറ്റേഴ്‌സ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഗഡ്കരി. വിമാനത്താവളങ്ങളിലെ മൂത്രം ശേഖരിക്കണമെന്ന് താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘നമ്മള്‍ യൂറിയ ഇറക്കുമതി ചെയ്യുകയാണ്. എന്നാല്‍ നമ്മള്‍ രാജ്യത്തെ മുഴുവന്‍ മൂത്രവും ശേഖരിക്കുകായണെങ്കില്‍ നമുക്ക് പിന്നെ യൂറിയ ഇറക്കുമതി ചെയ്യേണ്ട ആവശ്യമുണ്ടാകില്ല. അത്രയ്ക്ക് കഴിവുണ്ടതിന്. ഒന്നും വെറുതെയാവുകയുമില്ല’- കേന്ദ്ര മന്ത്രി പറഞ്ഞു.
 
‘മറ്റുള്ള ആളുകള്‍ ഞാനുമായി സഹകരിക്കില്ല, കാരണം എന്റെ ആശയങ്ങളെല്ലാം അടിപൊളിയാണ്. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പോലും എന്നെ സഹായിക്കില്ല. കാരണം സര്‍ക്കാറില്‍ ആളുകളെ അങ്ങോട്ടുമിങ്ങോട്ടും നോക്കുന്ന മദം പൊട്ടിയ കാളകളെപ്പോലെ പെരുമാറാനാണ് പരിശീലിപ്പിക്കുന്നത്’- ഗഡ്കരി പറഞ്ഞു
 
താന്‍ സ്വന്തം മൂത്രം ശേഖരിക്കാറുണ്ടെന്നും, ദല്‍ഹിയിലെ ഔദ്യോഗിക വസതിയിലെ തോട്ടത്തിലെ ചെടികള്‍ക്കും മറ്റും തന്റെ മൂത്രം ഉപേയാഗിക്കാറുണ്ടെന്നും ഗഡ്കരി മുമ്പ് പറഞ്ഞിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍