എത്രയും വേഗം വിമാനം പറത്തണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് വ്യോമസേനാ വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ. വാർത്താ ഏജർസിയായ പിടിഐയാണ് വാർത്ത റിപ്പോർട്ട് ചെയ്തരിക്കുന്നത്. വ്യോമസേനയുടെ സെൻട്രൽ മെഡിക്കൽ എസ്റ്റാബ്ലിഷ്മെന്റിൽ ചികിത്സയിൽ കഴിയുന്ന അഭിനന്ദൻ മുതിർന്ന വ്യോമസേനാ കമാൻഡർമാരോടും ചികിത്സിക്കുന്ന ഡോക്ടർമാരോടുമാണ് തന്റെ ആഗ്രഹം അറിയിച്ചത്.
അഭിനന്ദന്റെ നട്ടെല്ലിന് പരിക്കുളളതായി കഴിഞ്ഞ ദിവസം സ്കാനിങ് റിപ്പോർട്ട് പുറത്തു വന്നിരുന്നു. ആക്രമണം നടക്കുന്ന സമയത്ത് അഭിനന്ദൻ വിമാനത്തിൽ നിന്നും പുറത്തേക്കു ചാടിയപ്പോഴാണ് പരിക്ക് സംഭവിച്ചതെന്നും പാകിസ്ഥാൻ രഹസ്യ ഉപകരണങ്ങളൊന്നും വർധമാന്റെ ശരീരത്തിൽ ഘടിപ്പിച്ചിട്ടില്ലെന്നും എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു.
പാരച്യൂട്ടിന്റെ സഹായത്തോടെയാണ് അഭിനന്ദൻ തറയിൽ എത്തിയതെങ്കിലും എടുത്തെറിയപ്പെട്ടത് നട്ടെല്ലിനു പരിക്കു സംഭവിക്കാൻ കാരണമായെന്നു ഡോക്ടർമാർ പറയുന്നു. കര, നാവിക, വ്യോമ സേനകളിലെ പൈലറ്റുമാർ ഉൾപ്പെടെയുളളവരുടെ ചികിത്സയ്ക്കുളളതാണ് എഎഫ്സിഎഇ