സഹപ്രവർത്തകർ മരിക്കുമ്പോൾ ഞങ്ങൾ പട്ടാളക്കാർ കരയാറില്ല: മേജർ രവി

തിങ്കള്‍, 4 മാര്‍ച്ച് 2019 (08:47 IST)
സഹപ്രവർത്തകർ മരിക്കുന്ന സാഹചര്യത്തിൽ പോലും ഞങ്ങൾ പട്ടാളക്കാർ കരയാറില്ലെന്ന് സംവിധായകൻ മേജർ രവി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പട്ടാളത്തില്‍ സേവനം അനുഷ്ഠിച്ചിരുന്ന കാലത്തെ ഓർമകൾ അദ്ദേഹം പങ്കുവെച്ചത്. 
 
പതിനെട്ടു വര്‍ഷങ്ങളായി ഞാന്‍ പട്ടാളത്തില്‍ നിന്ന് വിരമിച്ചിട്ട്. പട്ടാളക്കാര്‍ മരിക്കുമ്പോള്‍ രാജ്യം വളരെ വിഷമത്തോടെ കാണും. പട്ടാളക്കാരുടെ അവസ്ഥ അങ്ങനയല്ല. കൂട്ടത്തിൽ ഒരാൾ മരിച്ചാൽ ഞങ്ങൾ അവിടെ നിന്ന് കരയാറില്ല. 
 
ചിലപ്പോള്‍ ആ മൃതശരീരം മിനിറ്റുകളോളം അവിടെ കിടക്കുമായിരിക്കും. വെടിവെയ്പ്പ് തുടരുകയാണ്. ഒന്നും ചെയ്യാൻ കഴിയില്ല. ഓടുന്ന സമയത്ത് നമ്മള്‍ ചിലപ്പോള്‍ ആ ശരീരത്തില്‍ അറിയാതെ ചവിട്ടുമായിരിക്കും. എല്ലാം ശാന്തമായതിന് ശേഷമാണ് മരിച്ചുവെന്ന് നോക്കുന്നതും മരിച്ചില്ലെങ്കില്‍ പ്രാഥമിക ചികിത്സ നല്‍കി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും.
 
ഒരാൾ വീണാൽ നമുക്കൊന്നും ചെയ്യാനാകില്ല. അയാളെ എടുക്കാൻ പോയാൽ നമുക്കും വെടിയേൽക്കും. അതുകൊണ്ട് ഒരാൾ വെടിയേറ്റ് വീണാൽ അയാളെ രക്ഷിക്കാനോ നോക്കാനോ മറ്റൊരാളെ സമ്മതിക്കാറില്ല - മേജർ രവി പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍