അഭിനന്ദന്റെ നട്ടെല്ലിനു താഴെ പരിക്ക്; വിശദമായ പരിശോധന കഴിഞ്ഞു

ഞായര്‍, 3 മാര്‍ച്ച് 2019 (18:36 IST)
പാക്കിസ്ഥാനിൽനിന്നു മോചിതനായെത്തിയ വ്യോമസേനാ പൈലറ്റ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്റെ നട്ടെല്ലിനു താഴെയായി പരുക്കുണ്ടെന്നു സ്കാനിങ് റിപ്പോര്‍ട്ട്. വിമാനത്തില്‍നിന്നു പുറത്തേക്കു ചാടിയപ്പോഴുണ്ടായ പരുക്കാണിത്. 
 
തിരിച്ചെത്തിയ അഭിനന്ദനെ വിശദമായി പരിശോധന നടത്തി. ശരീരത്തില്‍ പാക്കിസ്ഥാന്‍ രഹസ്യ ഉപകരണങ്ങളൊന്നും ഘടിപ്പിച്ചിട്ടില്ലെന്നും വാർത്താഎജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. സൈനിക ചട്ടങ്ങൾ പ്രകാരമുള്ള നടപടി ക്രമങ്ങളിലൂടെയാണു കടന്നു പോകുന്നത്. 
 
പാക്കിസ്ഥാനിൽ എത്തിയത് എങ്ങനെ, അവിടെ നേരിട്ട ഉപദ്രവങ്ങൾ എന്തൊക്കെ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കാൻ അഭിനന്ദനെ ഉദ്യോഗസ്ഥർ വിശദമായ ചോദ്യം ചെയ്യലിനു വിധേയനാക്കും. പാക്ക് സൈനിക ഉദ്യോഗസ്ഥരിൽനിന്ന് ശാരീരിക ഉപദ്രവം ഉണ്ടായില്ലെന്നും മാനസികമായി വളരെയധികം പീഡിപ്പിച്ചെന്നും അഭിനന്ദൻ പറഞ്ഞിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍