ഏറ്റവും മാന്യമായിട്ടാണ് പാകിസ്താന് അഭിനന്ദനെ കൈമാറിയതെന്നാണ് പാകിസ്ഥാൻ അവകാശപ്പെടുന്നത്. അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നതെല്ലാം തിരിച്ച് നൽകിയെന്നായിരുന്നു പാകിസ്ഥാൻ അവകാശപ്പെട്ടത്. എന്നാല്‍ ഒരു മോതിരവും വാച്ച്, കണ്ണട തുടങ്ങിയ വസ്തുക്കളും മാത്രമാണ് കൈമാറിയത്. നിര്‍ണായകമായ പല കാര്യങ്ങളും പാകിസ്താന് അഭിനന്ദനില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. ഇത് കൈമാറിയില്ലെന്നാണ് ഇന്ത്യ ഉന്നയിക്കുന്നത്.
അഭിനന്ദന്റെ വിമാനം തകരുന്ന സമയത്ത് ഇയാള്‍ താഴേക്ക് പാരച്യൂട്ടില്‍ ഇറങ്ങുകയായിരുന്നു. ഈ സമയത്ത് അദ്ദേത്തിന്റെ കൈവശം പിസ്റ്റള്‍ ഉണ്ടായിരുന്നു. അതോടൊപ്പം റൂട്ട് മാപ്പും അദ്ദേഹത്തിന്റെ വൈകശമുണ്ടായിരുന്നു. ഇത് വഴി വ്യോമമാര്‍ഗങ്ങളും ഇന്ത്യയിലെ സുപ്രധാന കേന്ദ്രങ്ങളുടെ വിവരങ്ങളും മനസ്സിലാക്കാന്‍ സാധിക്കും. ഇത് പാകിസ്താന് കൈവശപ്പെടുത്തിയിട്ടുണ്ട്.