അഭിനന്ദൻ എത്തി; ഇമ്രാൻ ഖാന്റെ നല്ല മനസ്സിനും സിദ്ദുവിനും നന്ദി പറഞ്ഞ് ഉമ്മൻ ചാണ്ടി

ശനി, 2 മാര്‍ച്ച് 2019 (11:27 IST)
വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ വിട്ടുകിട്ടാനായി ഇന്ത്യ നടത്തിയ ശ്രമങ്ങൾക്ക് പിന്നിൽ മുൻ ക്രിക്കറ്റ് താരവും കോൺഗ്രസ് മന്ത്രിയുമായ നവജ്യോത് സിങ് സിദ്ദുവാണെന്ന് റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും സിദ്ദുവിനും നന്ദി അറിയിച്ച് ഉമ്മൻ ചാണ്ടി. ട്വിറ്റർ വഴിയാണ് ഉമ്മൻ ചാണ്ടി നന്ദി രേഖപ്പെടുത്തിയത്. സത്യസന്ധമായി നടത്തിയ ശ്രമങ്ങൾക്കും ഇമ്രാൻ ഖാന്റെ നല്ല മനസ്സിനും നന്ദി എന്നായിരുന്നു അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. 
 
ഇന്ത്യക്കും പാകിസ്ഥാനുമിടയിൽ വേഗം സമാധാനം പുലരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. മൂന്നു ദിവസം പാകിസ്ഥാൻ കസ്റ്റ്ഡിയിൽ കഴിഞ്ഞ ശേഷം ഇന്നലെയായിരുന്നു അഭിനന്ദൻ വർത്തമാൻ ഇന്നലെ ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. വാഗാ അതിർത്തി വരെ വളരെ സുരക്ഷയോടാണ് പാകിസ്ഥാൻ അദ്ദേഹത്തെ എത്തിച്ചത്. രാജ്യത്തേക്ക് തിരിച്ചെത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് പാക്ക് പിടിയിൽനിന്ന് മോചിതനായി തിരിച്ചെത്തിയ വിങ് കമാൻഡർ അഭിനന്ദൻ വർത്തമാൻ. അട്ടാരി – വാഗ അതിർത്തിയിൽ പാകിസ്ഥാനിൽ നിന്നും അദ്ദേഹത്തെ സ്വീകരിച്ച ഉദ്യോഗസ്ഥാനാണ് അഭിനന്ദന്റെ വാക്കുകൾ പുറത്തുവിട്ടത്.
 
വെള്ളിയാഴ്ച രാത്രി 9.20 ഓടെയാണ് അഭിനനെ ഇന്ത്യയ്ക്ക് തിരികെ കിട്ടിയത്. രാത്രി തന്നെ ഡൽഹിയിലെത്തിച്ച അദ്ദേഹത്തെ വൈദ്യപരിശോധനകൾക്കായി മാറ്റി. വൈകിട്ട് അഞ്ച് മണിക്ക് അഭിനന്ദനെ മോചിപ്പിക്കുമെന്നായിരുന്നു പാകിസ്ഥാൻ ഔദ്യോഗികമായി അറിയിച്ചത്. എന്നാൽ, രാത്രി വൈകിയാണ് പാകിസ്ഥാൻ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍