ഫേസ്ബുക്കില്‍ ഇനി സ്റ്റിക്കര്‍ കമന്റും. ലൈക് ഐക്കണ്‍ അടക്കമുള്ള സ്റ്റിക്കറുകള്‍ ടൈംലൈനിലും ഗ്രൂപ്പിലും ഇവെന്റ് പോസ്റ്റുകളിലും കമന്റ് ചെയ്യാനുള്ള സംവിധാനം തിങ്കളാഴ്ച മുതലാണ് ഫേസ്ബുക്കില്‍ സജ്ജമാക്കിയത്.
നേരത്തെ ഫേസ്ബുക്ക് മെസഞ്ചറില്‍ മാത്രമായിരുന്നു ഈ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നത്. ഫേസ്ബുക്ക് സ്റ്റിക്കര്‍ സ്റ്റോറില്‍നിന്നും കൂടുതല്‍ സ്റ്റിക്കറുകള്‍ ലഭിക്കും. പുതിയ സിനിമകളുടെയും സ്‌പോര്‍ട്‌സ് ടീമുകളുടെയും ജനപ്രിയ ഗെയിമുകളുടെയും മറ്റും സ്റ്റിക്കറുകളും സ്റ്റോറില്‍ ലഭ്യമാകും.
വൈബര്‍, വീ ചാറ്റ് തുടങ്ങിയ മെസേജിംഗ് ആപ്ലിക്കേഷനുകളില്‍ കൂടുതല്‍ സ്റ്റിക്കറുകള്‍ വാങ്ങാന്‍ വിലനല്‍കേണ്ടി വരുമ്പോള്‍ ഫേസ്ബുക്കില്‍ ഇവ സൌജന്യമാണ്.