ശ്രീനഗറിൽ വോട്ടെടുപ്പിനിടെ വെടിവയ്പ്പ്; മൂന്ന് മരണം

Webdunia
ഞായര്‍, 9 ഏപ്രില്‍ 2017 (13:37 IST)
ശ്രീനഗർ ലോക്സഭാ മണ്ഡലത്തിൽ വോട്ടെടുപ്പിനിടെയുണ്ടായ അക്രമത്തിൽ മൂന്ന് പേര്‍ മരിച്ചു. അഞ്ചു പേർക്ക് പരിക്കേറ്റു. വോട്ടെടുപ്പു പുരോഗമിക്കവേ, പോളിങ് സ്റ്റേഷനുകൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ ബഡ്ഗാം ജില്ലയിലാണ് ആക്രമണം നടന്നത്. കല്ലേറു നടത്തിയവർക്കുനേരെ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ വെടിവയ്പ്പിലാണ് മൂന്ന് യുവാക്കൾ മരിച്ചത്. പരിക്കേറ്റവരിൽ രണ്ടുപേർ ഗുരുതരാവസ്ഥയിലാണ്. 
 
അക്രമസംഭവങ്ങളെ തുടർന്ന് രണ്ടു പോളിങ്ങ് സ്റ്റേഷനുകളിലെ വോട്ടെടുപ്പ് നിർത്തി വെച്ചിരിക്കുകയാണ്. ചിലയിടങ്ങളിൽ പ്രതിഷേധക്കാർ പോളിങ് സ്റ്റേഷനുനേരെ പെട്രോൾ ബോംബെറിഞ്ഞു. പതിനൊന്നു മണിവരെ കേവലം 3.3 ശതമാനം പോളിങ് മാത്രമാണ് രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പുമായി സഹകരിക്കരുതെന്ന് ഇവിടുത്തെ ജനങ്ങളോട് വിഘടനവാദികൾ ആഹ്വാനം ചെയ്തിട്ടുണ്ട്.
 
Next Article