ക്രിക്കറ്റിലെ ആജീവനാന്ത വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ശ്രീശാന്ത് ബിസിസിഐക്കു കത്തയച്ചു. ഇക്കാര്യത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ നല്‍കിയ കത്തിനു പുറമെയാണു ശ്രീശാന്തും കത്ത് അയച്ചിരിക്കുന്നത്. ബിസിസിഐ സെക്രട്ടറിയടക്കമുള്ളവരെ നേരില്‍ക്കണ്‌ട് ആവശ്യം ഉന്നയിക്കാനും ശ്രീശാന്ത് ശ്രമിക്കുന്നുണ്‌ട്.
അതേസമയം ശ്രീശാന്ത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് എതിരെയുള്ള വിലക്ക് നീക്കില്ലെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവര്‍ക്കെതിരായ നടപടി നിലവില്‍ പുനരാലോചിക്കേണ്ട കാര്യമില്ലെന്നും ബി സി സി ഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കി.