‘സ്ത്രീകൾ വരുന്നത് സംബന്ധിച്ചല്ല ആ ഈ സമരം. കമ്മ്യൂണിസ്റ്റുകാർ ശബരിമലയെ തകർക്കാൻ ശ്രമിക്കുന്നു. ആ കമ്മ്യൂണിസ്റ്റുകാർക്കെതിരായിട്ടാണ് ഞങ്ങളുടെ സമരം. കോടിക്കണക്കിന് ആളുകളുടെ ഒപ്പുകൾ ശേഖരിക്കാൻ ഞങ്ങൾ വീടുകളിൽ പോകുന്നത് അതിനു വേണ്ടിയിട്ടാണ്. അല്ലാതെ അവിടെ സ്ത്രീകൾ വരുന്നോ പോകുന്നോ എന്ന് നോക്കാനല്ല. സ്ത്രീകൾ വരുന്നതിൽ പ്രതിഷേധമുള്ള വിശ്വാസികൾ ഉണ്ടെങ്കില വർ അവരുടെ നടപടികൾ സ്വീകരിക്കട്ടെ. ഞങ്ങൾ അവർക്ക് പിന്തുണ പ്രഖ്യാപിക്കും.’- ശ്രീധരൻ പിള്ള വ്യക്തമാക്കി.