സൗരവ് ഗാംഗുലി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 21 ഫെബ്രുവരി 2025 (10:55 IST)
ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. കഴിഞ്ഞദിവസം ബര്‍ധമാനിലേക്കുള്ള യാത്രക്കിടെ ദുര്‍ഗാപൂര്‍ എക്‌സ്പ്രസ് വേയില്‍ ദന്തപൂരിന് സമീപമാണ് അപകടം ഉണ്ടായത്. ഗാംഗുലി സഞ്ചരിച്ച വാഹനത്തിന് മുന്നില്‍ സഞ്ചരിക്കുകയായിരുന്ന ലോറി പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്.
 
ലോറിക്ക് പിന്നില്‍ ഇടിക്കാതിരിക്കാന്‍ ഗാംഗുലി സഞ്ചരിച്ച റേഞ്ച് റോവറിലെ ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടുകയും പിന്നാലെ വന്ന മറ്റു വാഹനങ്ങള്‍ പിറകില്‍ ഇടിച്ചു കയറുകയുമായിരുന്നു. ഭാഗ്യത്തിന് വാഹനങ്ങള്‍ അമിത വേഗത്തിലായിരുന്നില്ല. അതിനാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. വാഹനവ്യൂഹത്തിലെ രണ്ടു കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
 
അപകടത്തിന് പിന്നാലെ 10 മിനിറ്റോളം റോഡില്‍ യാത്ര തടസം നേരിട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദേശീയ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്ന സൗരവ് ഗാംഗുലി ഏകദിനത്തില്‍ 11000 റണ്‍സ് നേടിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍