എല്ലാ തൊഴിലാളികളുടേയും ഇഖാമ സൗജന്യമായി പുതുക്കിനല്‍കും: സൌദി തൊഴില്‍മന്ത്രാലയം

Webdunia
ബുധന്‍, 3 ഓഗസ്റ്റ് 2016 (09:59 IST)
ഒരു വര്‍ഷക്കാലമായി പുതുക്കി നല്‍കാത്ത എല്ലാ തൊഴിലാളികളുടെയും ഇഖാമ സൗജന്യമായി പുതുക്കിനല്‍കുമെന്ന് സൌദി തൊഴില്‍മന്ത്രാലയം. കൂടാതെ തിരികെ പോകാന്‍ ആഗ്രഹിക്കുന്ന ആളുകളുടെ എല്ലാ ആനുകൂല്യങ്ങളും നല്‍കാനും സ്‌പോണ്‍സര്‍ഷിപ്പ് സൗജന്യമായി മാറ്റിനല്‍കാമെന്ന കാര്യവും മന്ത്രാലയം തീരുമാനിച്ചു.
 
ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ജിദ്ദയില്‍ നടന്ന ചര്‍ച്ചയിലാണ് ഈ തീരുമാനങ്ങള്‍ എടുത്തത്. കൂടാതെ ഇന്ത്യന്‍ തൊഴിലാളികള്‍ക്കു വേണ്ട എല്ലാ നിയമസഹായങ്ങളും നല്‍കാന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റും സൗദി തൊഴില്‍മന്ത്രാലത്തെ അറിയിച്ചു.
 
ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുന്നതിനായി ഇന്ത്യന്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി കെ സിങ് ജിദ്ദയിലെത്തിയിട്ടുണ്ട്. റിയാദില്‍ സൗദി തൊഴില്‍മന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കാമെന്നാണ് സൂചന. കൂടാതെ സൗദിയിലെ വിവിധ കമ്പനികളുമായും അദ്ദേഹം ചര്‍ച്ച നടത്തുന്നുമെന്നും അറിയുന്നു. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article