വിമതർക്കെതിരെ നീക്കം ആരംഭിച്ച് സോണിയ ഗാന്ധി; പാർലമെന്റിൽ സ്ഥാനമാറ്റങ്ങൾ

Webdunia
വെള്ളി, 28 ഓഗസ്റ്റ് 2020 (08:51 IST)
കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് കത്തെഴുതിയ വിമത നേതാക്കളെ കൂടുതൽ ഒറ്റപ്പെടുത്തുന്ന നീക്കങ്ങളിലേയ്ക്ക് കടന്ന് സോണിയ ഗാന്ധി. രാജ്യസഭയിലെ ചീഫ് വിപ്പായി ജയറാം രമേശിനെയും, രാഷ്ട്രീയ ഉപദേശകരായി അഹമ്മദ് പട്ടേൽ, കെസി വേണുഗോപാൽ എന്നിവരെയും നിയമിച്ചു. രാജ്യസഭയിലെ പ്രതിപക്ഷ നേതവ് ഗുലാംനബി ആസാദിനും ഉപനേതാവ് ആനന്ദ് ശർമ്മയ്ക്കുമുള്ള ശക്തമായ മറുപടിയാണ് ഇത്. നേതൃത്വത്തിനെതിരെ കത്ത് അയച്ചതിന് പിന്നിൽ പ്രവർത്തിച്ച നേതാക്കളാന് ഇരുവരും,
 
ലോക്‌സഭയിലും മാറ്റങ്ങൾ കൊണ്ടുവന്നു, ലോക്‌സഭ ഉപനേതാവായി ഗൗരവ് ഗൊഗോയിയെയും വിപ്പായി രൺവീത് സിങ് ബിട്ടുവിനെയും നിയോഗിച്ചു, ഗാന്ധി കുടുംബവുമായി വലിയ അടുപ്പമുള്ളവരാണ് ഇരുവരും. അധീർ രഞ്ജൻ ചൗധരിയെ കക്ഷിനേതാവായും കൊടിക്കുന്നിൽ സുരേഷിനെ ചീഫ് വിപ്പായും ലോക്‌സഭയിൽ നിലനിർത്തി. 
 
മികച്ച പ്രാസംഗീകരാണെങ്കിലും ലോക്ക്സഭയിൽ മനീഷ് തിവാരി, ശശി തരൂർ എന്നിവർക്ക് ഇനി അധികം അവസരങ്ങൾ ലഭിയ്ക്കില്ലന്നാണ് സൂചനകൾ. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനുശേഷം രാജ്യസഭയിൽ ഗുലാംനബി ആസാദിനെയും ആനന്ദ് ശർമയെയും സഭാ നേതൃസ്ഥാനങ്ങളിൽനിന്ന് ഒഴിവാക്കിയേക്കും എന്നും റിപ്പോർട്ടുകളുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article