കേരളമടക്കമുള്ള ചില സംസ്ഥാനങ്ങൾ ഇന്ധനനികുതി കുറയ്ക്കാൻ തയ്യാറാകുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ സംസ്ഥാനങ്ങൾ നികുതി കുറച്ചിരുന്നെങ്കിൽ അതിന്റെ ഫലം ജനങ്ങൾക്ക് ലഭിച്ചേനെയെന്നും പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിമാരെ വിളിച്ചുചേർത്ത് കൊണ്ട് കൊവിഡ് അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസർക്കാർ നവംബറിൽ ഇന്ധനങ്ങളുടെ എക്‌സൈസ് ഡ്യൂട്ടി കുറച്ചിരുന്നെങ്കിലും മഹാരാഷ്ട്ര,കേരളം,തമിഴ്‌നാട്,പശ്ചിമബംഗാൾ,തെലങ്കാന,ആന്ധ്ര,ജാർഖൺF തുടങ്ങിയ സംസ്ഥാനങ്ങൾ വാറ്റ് കുറയ്ക്കാൻ തയ്യാറായിരുന്നില്ല. കേന്ദ്രത്തിന്റെ നികുതി വരുമാനത്തിന്റെ 42 ശതമാനം സംസ്ഥാനങ്ങൾക്ക് നൽകുന്നുണ്ടെന്നും രാജ്യതാൽപ്പര്യം മുൻനിർത്തി നികുതി കുറയ്ക്കാൻ തയ്യാറാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.