സോംനാഥ് ഭാരതിയുടെ ഭാര്യക്ക് ഡല്‍ഹി പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി
ഡല്‍ഹിയിലെ മുതിര്‍ന്ന ആംആദ്മി എംഎല്‍എയും മുന്‍ മന്ത്രിയുമായിരുന്ന സോംനാഥ് ഭാരതിയുടെ ഭാര്യക്ക് ഡല്‍ഹി പോലീസ് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തി. സോംനാഥിന്റെ ഭാര്യ ലിപിക മിത്ര തനിയ്ക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് അവര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബിഎസ് ബസി അറിയിച്ചു.
സോംനാഥ് ഭാരതി തന്നെ 2010 മുതല്‍ ഗാര്‍ഹിക പീഡനത്തിന് വിധേയയാക്കിയെന്നാണ് ലിപിക മിത്രയുടെ പരാതി. തനിക്ക് വിവാഹമോചനം വേണമെന്നും മക്കളോടൊപ്പം മാന്യമായി ജീവിക്കണമെന്നും ഇവര്‍ പരാതിയില്‍ പറയുന്നു. അതേസമയം, ഭാര്യയുടെ പരാതി സോംനാഥ് ഭാരതി നിഷേധിച്ചു.