രാജ്യത്ത് അശ്ലീല സൈറ്റുകൾക്ക് ഇന്നലെ മുതൽ വിലക്കേർപ്പെടുത്തിയതിനെതിരെ സോഷ്യല്‍ മീഡിയകളില്‍ വൻ പ്രതിഷേധം. അശ്ലീല സൈറ്റുകള്‍ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കവെയാണ് മുന്നറിയിപ്പൊന്നും കൂടാതെ ഇത്തരത്തിലൊരു നിരോധനം വന്നത്.
ശനിയാഴ്‌ച മുതല്‍ രാജ്യത്ത് അശ്ലീല സൈറ്റുകളിലെ പ്രധാന സൈറ്റുകളൊന്നും മിക്ക ഇന്റർനെറ്റ് സേവനദാതാക്കളും ലഭ്യമാകുന്നില്ല. ബിഎസ്എന്‍എൽ, വൊഡാഫോണ്‍, എംടിഎന്‍എൽ തുടങ്ങിയ സേവനദാതാക്കളാണ് അശ്ലീല സൈറ്റുകള്‍ നൽകാതായിരിക്കുന്നത്. എന്നാൽ എയർടെൽ, ടാറ്റാ ഫോട്ടോൺ തുടങ്ങിയ ദാതാക്കൾ വിലക്കേർപ്പെടുത്തിയിട്ടുമില്ല.
സംഭവത്തിനെതിരെ ഫേസ്‌ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ വന്‍ പ്രതിഷേധം അലയടിക്കുകയാണ്. ഇന്ത്യയുടെ മഹത്തായ സാംസ്‌കാരിക പാരമ്പര്യത്തിനെതിരാണ് ഇത്തരം അശ്ലീല സൈറ്റുകളെന്ന് വാര്‍ത്താവിനിമയ മന്ത്രി രവിശങ്കര്‍ പ്രസാദ് നേരത്തെ വ്യക്തമാക്കിയിരുന്നു.