ബാത്‌റൂമിലൂടെ മന്ത്രിയുടെ വീട്ടില്‍ സന്ദര്‍ശകന്‍ കയറി; ‘ഭാഗ്യംകൊണ്ട് ആരും തല്ലിക്കൊന്നില്ല’

വ്യാഴം, 25 ഫെബ്രുവരി 2016 (18:22 IST)
വകുപ്പ് മന്ത്രി ദിനേഷ് ഗുണ്ടു റായോയുടെ വീട്ടിൽ പാമ്പിന്റെ അപ്രതീക്ഷിത സന്ദർശനം. നോർത്ത് ബംഗലൂർ ഡോളാർ കോളനിയിലെ അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു സംഭവം. ബുധനാഴ്ച വീട്ടിലെ ബാത്‌റും വഴിയായിരുന്നു അതിഥിയുടെ വരവ്. വന്യജീവി സംരക്ഷണ നടത്തിപ്പുകാരുടെ നേത്യത്ത്വത്തിൽ പാമ്പിനെ പുറത്തുകടത്തി.

ഇന്ത്യൻ രീതിയിലെ ബാത്‌റൂമിൽ പാമ്പ്  സന്ദർശനം നടത്തിയെന്നും ആവർത്തിച്ച് ബാത്‌റൂം ശുചിയാക്കണമെന്നും സന്നദ്ധസേവകരിൽ ഒരാളായ സമ്യത് പ്രസാദ് അഭിപ്രായപ്പെട്ടു. ഒരു ദിവസം ഏകദേശം 200 അപേക്ഷകൾ ലഭിക്കാറുണ്ടെന്നും വേനൽകാലമായതിനാൽ ഇപ്പോൾ തന്നെ ഒരുപാട് പാമ്പിനെ പിടിച്ചുവെന്നും വന്യജീവി സംരക്ഷകൻ ശരത് ബാബു അറിയിച്ചു.

വെബ്ദുനിയ വായിക്കുക