വയനാട്ടില്‍ രാഹുല്‍ മത്സരിക്കുമോയെന്ന കാര്യത്തിൽ ഇപ്പോഴും അന്തിമ തീരുമാനമായിട്ടില്ല. ഇക്കാര്യത്തിൽ നാഷണൽ കോൺഗ്രസ് കനത്ത ആലോചനയിലാണ്. എന്നാൽ, രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ സമ്മതം മൂളുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ഓരോ കോൺഗ്രസ് പ്രവർത്തകരും.
വയനാട്ടിൽ രാഹുൽ മത്സരിക്കണമെന്ന ആവശ്യം ഇവിടെയുള്ള നേതാക്കൾ തന്നെയാണ് ഉയർത്തിയത്. ഇതേ ആവശ്യം തന്നെയാണ് കർണാടകയിലുള്ള കോൺഗ്രസ് നേതാക്കളും ഉന്നയിക്കുന്നത്. കേരളത്തിന് പുറമെ കര്‍ണാടകത്തിലും രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന ആവശ്യം അവിടുത്തെ നേതാക്കളും ഉയര്‍ത്തുന്നുണ്ട്. രാഹുൽ വയനാടിന് പകരം കർണാടക തിരഞ്ഞെടുക്കുമോ? അമേഠിയിൽ മാത്രം മത്സരിക്കാമെന്ന് ഉറപ്പിക്കുമോ? എന്നെല്ലാം കാത്തിരുന്ന് കാണാം.