സ്മൃതി ഇറാനിയെ ഡല്‍ഹിയിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ അണിയറയില്‍ നീക്കങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. ഡല്‍ഹി നിവാസികള്‍ക്കിടയില്‍ സ്മൃതി ഇറാനിക്കുള്ള ജനപിന്തുണ കണക്കിലെടുത്താണ് ഇത്.
ഇറാനിയെക്കൂടാതെ ബി ജെ പി പ്രസിഡന്റ് ഡോ. സതീഷ് ഉപാധ്യായ്, ബി ജെ പി നേതാവ് ജഗ്ദീഷ് മുക്തി, രാജ്യസഭാഗം വിജയ് ഗോയല്‍ എന്നിവരേയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.
ഇറാനിയെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിയോഗിച്ചു കൊണ്ട് സംഘ്പരിവാര്‍ നേതൃത്വത്തിനുള്ള അതൃപ്തി പരിഹരിക്കാനാണ് ശ്രമമെന്നാണ് കരുതപ്പെടുന്നത്.
നേരത്തെ ഡല്‍ഹി ബി ജെ പിയില്‍ നിലനില്‍ക്കുന്ന ചേരിപ്പോര് പരിഹരിക്കാന്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷാ നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഇതില്‍ സംഘടനയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ അമിത് ഷാ നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു.