പൊതുസ്ഥലത്തു പുകവലിച്ചാല്‍ പിഴ 20,000 ആക്കുന്നു ?

ബുധന്‍, 10 സെപ്‌റ്റംബര്‍ 2014 (14:58 IST)
പൊതുസ്ഥലത്തു പുകവലിക്കുള്ള പിഴ സര്‍ക്കാര്‍ 200ല്‍ നിന്ന് 20,000 ആയി വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നു.കേന്ദ്ര ആരോഗ്യമന്ത്രാലയം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ്  ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.

സിഗററ്റ് പായ്ക്കറ്റ് പൊട്ടിച്ചുള്ള വില്‍പ്പന വേണ്ടെന്നതാണ് മറ്റൊരു പ്രധാന നിര്‍ദ്ദേശം. ഇത് കൂടാതെ 25 വയസിനു മേല്‍ പ്രായമള്ളവര്‍ക്കു മാത്രമേ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ പാടുള്ളു എന്നും  സിഗററ്റ് പായ്ക്കറ്റിനു പുറത്തെ മുന്നറിയിപ്പു സൂചകങ്ങള്‍ ഇപ്പോഴുള്ളതിന്റെ ഇരട്ടിയാക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.

നിലവില്‍ സിഗററ്റ് പായ്ക്കറ്റിന്റെ 40 ശതമാനത്തോളമാണ് ഇപ്പോഴുള്ള മുന്നറിയപ്പ് പരസ്യം. ഇത് 80% ആക്കണമെന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന രമേഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പാനല്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.ഇതിന് പുറമെ പൊതുസ്ഥലത്ത് പുക വലിച്ചതിന് പിടിയിലായാല്‍ കോടതിയില്‍ നേരിട്ടാകും പിഴയടയ്ക്കേണ്ടി വരിക.






മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക