വടക്കന്‍ സിക്കിമിലെ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം 40 കടന്നു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 5 ഒക്‌ടോബര്‍ 2023 (08:34 IST)
വടക്കന്‍ സിക്കിമിലെ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം 40 കടന്നു. പതിനാലുപേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. 22 സൈനികര്‍ ഉള്‍പ്പെടെ 82പേരെ കാണാതായിട്ടുണ്ട്. കൂടാതെ വിവിധ ഭാഗങ്ങളിലായി മൂവായിരത്തിലധികം വിനോദ സഞ്ചാരികള്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. 
 
അതേസമയം മിന്നല്‍ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കനത്ത മഴ രക്ഷാപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ലഭിക്കുന്ന വിവരം. 

അനുബന്ധ വാര്‍ത്തകള്‍

Next Article