വില കുറയ്ക്കുന്നത് കുതിക്കാനാണ്, വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില സെപ്റ്റംബറിൽ 160 രൂപ കുറച്ചു, ഇപ്പോൾ കൂട്ടിയത് 209 രൂപ

ഞായര്‍, 1 ഒക്‌ടോബര്‍ 2023 (09:27 IST)
വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില കൂട്ടി. 209 രൂപയാണ് കൂട്ടിയത്. ഹോട്ടലുകള്‍ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനാണ് വില കൂട്ടിയത്. പുതിയ വില പ്രകാരം കൊച്ചിയില്‍ 1747.5 രൂപയാണ് ഒരു സിലിണ്ടറിന്റെ വില. സെപ്റ്റംബര്‍ ഒന്നിന് വാണിജ്യ സിലിണ്ടര്‍ വില 160 രൂപ കുറച്ചിരുന്നു.
 
ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ വില കഴിഞ്ഞ മാസം 200 രൂപ കുറച്ചിരുന്നു. പ്രധാന മന്ത്രി ഉജ്വല്‍ യോജന പദ്ദതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് സിലിണ്ടറിന് 200 രൂപ ഇളവ് ലഭിക്കുന്നതിനൊപ്പം പ്രഖ്യാപിച്ച ഇളവും ലഭിക്കുന്നുണ്ട്. ഇതോടെ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 703 രൂപയ്ക്കാണ് സിലിണ്ടര്‍ ലഭിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍