തങ്ങളെ ഉറുമ്പിനോട് ഉപമിക്കുംമുമ്പ് പവാര്‍ സ്വയം വിലയിരുത്തേണ്ടിയിരുന്നെന്നും ‘സാമ്ന’ വ്യക്തമാക്കുന്നുണ്ട്. അതേസമയം, ശിവസേനയും ബി.ജെ.പിയും അധികാരത്തിന്റെ മധുരം നുകരുന്ന ഉറുമ്പുകളാണെന്നും ശിവസേന അധികാരം വിടില്ളെന്നും ശരദ്പവാര്‍ അതിനോട് പ്രതികരിക്കുകയും ചെയ്തു. തങ്ങളെ ചക്കരയില്‍ ഒട്ടിനില്ക്കുന്ന ഉറുമ്പിനോട് ഉപമിച്ചതിനുള്ള പ്രതികാരമായാണ് ശിവസേന പവാറിനെതിരെ തിരിഞ്ഞത്.