‘ഷീനയുടെയും മിഖൈലിന്റെയും അച്‌ഛന്‍ ഞാനാണ്; ഇന്ദ്രാണിയെ വിവാഹം കഴിച്ചിട്ടില്ല’ - സിദ്ധാര്‍ത്ഥ് ദാസ്

Webdunia
ചൊവ്വ, 1 സെപ്‌റ്റംബര്‍ 2015 (11:49 IST)
വിവാദമായ ഷീന ബോറ കൊലക്കേസില്‍ നിര്‍ണായകമായ വെളിപ്പെടുത്തലുകള്‍. ഷീനയുടെയും മിഖൈലിന്റെയും അച്‌ഛന്‍ താനാണെന്ന് കൊല്‍ക്കത്തയില്‍ പൊലീസ് അറസ്റ്റ് ചെയ്ത സിദ്ധാര്‍ത്ഥ് ദാസ് വ്യക്തമാക്കി. ഡി എന്‍ എ പരിശോധന നടത്താന്‍ താന്‍ തയ്യാറാണെന്നും സിദ്ധാര്‍ത്ഥ് ദാസ് പറഞ്ഞു.
 
ഒരു ദേശീയമാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് സിദ്ധാര്‍ത്ഥ് ഇക്കാര്യം വ്യക്തമാക്കിയത്. താന്‍ ഇന്ദ്രാണി മുഖര്‍ജിയെ വിവാഹം ചെയ്തിട്ടില്ലെന്നും തങ്ങള്‍ ഒരുമിച്ച് താമസിക്കുന്നതിനിടയിലാണ് ഷീനയും മിഖൈലും പിറന്നതെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.
 
താനും ഇന്ദ്രാണിയും വിവാഹിതരാകാതെ ഒരുമിച്ച് കഴിഞ്ഞ് വരികയായിരുന്നു. 1989ല്‍ ഇന്ദ്രാണി തന്നെ ഉപേക്ഷിച്ച് പോയതാണെന്നും അതിനു ശേഷം ഒരിക്കല്‍ പോലും ഇന്ദ്രാണിയെ കണ്ടിട്ടില്ലെന്നും സിദ്ധാര്‍ത്ഥ് വ്യക്തമാക്കി.