രാജി വെയ്ക്കാൻ സമ്മർദ്ദമുണ്ടായിരുന്നു: ഷീലാ ദീക്ഷിത്
രാജി വെയ്ക്കാൻ കേന്ദ്ര സർക്കാരിൽ നിന്നും തനിക്ക് സമ്മർദ്ദം ഉണ്ടായിരുന്നെന്ന് മുൻ കേരള ഗവർണർ ഷീലാ ദീക്ഷിത്. ഭരണഘടനാപരമായ ഉന്നതപദവിയുടെ അന്തസ് കാത്ത് സൂക്ഷിക്കാനായി താൻ സ്വയം ഒഴിയുകായിരുന്നു. ഭാവി പരിപാടികൾ പാർട്ടി തീരുമാനിക്കുമെന്നും ഷീലാ ദീക്ഷിത് പറഞ്ഞു.
ഔദ്യോഗിക യാത്രയയപ്പ് നല്‍കിയാണ് ഷീലാ ദീക്ഷിത്തിനെ യാത്രയാക്കിയത്. കേരളത്തിന്റെ പുതിയ ഗവര്‍ണറായി ചുമതലയേല്‍ക്കുന്ന പി സദാശിവം ഇന്ന് വൈകിട്ട് സംസ്ഥാനത്തെത്തും.
വെള്ളിയാഴ്ചയാണ് സത്യപ്രതിജ്ഞ.രാജിവെച്ച ഗവര്‍ണര്‍ ഷീലാ ദീക്ഷിതിന് സംസ്ഥാന സര്‍ക്കാര്‍ ബുധനാഴ്ച വിരുന്ന് നല്‍കിയിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഷീലാ ദീക്ഷിതിന് ഉപഹാരം നല്‍കി.