അതൃപ്തി പുകയുന്നു; കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് പിന്നാലെ ശശി തരൂര്‍ പാര്‍ട്ടി വിട്ടേക്കും

ശനി, 15 ഒക്‌ടോബര്‍ 2022 (07:58 IST)
ശശി തരൂര്‍ കോണ്‍ഗ്രസ് വിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പിനു പിന്നാലെ തരൂര്‍ പാര്‍ട്ടി വിട്ടേക്കുമെന്നാണ് വിവരം. കോണ്‍ഗ്രസിനുള്ളില്‍ തനിക്കെതിരെ പടയൊരുക്കം നടക്കുന്നുണ്ടെന്നും ഗ്രൂപ്പ് തിരിഞ്ഞ് തന്നെ തോല്‍പ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും തരൂര്‍ കരുതുന്നു. ഇതാണ് പാര്‍ട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തരൂരിനെ പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
പ്രാഥമിക അംഗത്വം തന്നെ തരൂര്‍ രാജിവച്ചേക്കാം. എഐസിസി അധ്യക്ഷ സ്ഥാനത്തിനു പകരം മറ്റൊരു പദവി നല്‍കിയാലും സ്വീകരിക്കാന്‍ തരൂര്‍ തയ്യാറാകില്ല. 
 
എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍മാരുടെ പട്ടികയിലടക്കം തരൂരിന് അതൃപ്തിയുണ്ട്. വോട്ടര്‍ പട്ടികയിലെ ക്രമക്കേട് പൂര്‍ണമായി പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് തരൂര്‍ പറയുന്നു. മാറ്റം ആഗ്രഹിക്കുന്നവരുടെ വോട്ടുകള്‍ തനിക്ക് കിട്ടുമെന്നും അത് നേതൃത്വം തിരിച്ചറിയണമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍