അധോലോക ഭീഷണി; ഷാരുഖ് ഖാന്റെ സുരക്ഷ ശക്തമാക്കി

ചൊവ്വ, 26 ഓഗസ്റ്റ് 2014 (13:22 IST)
അധോലോകത്തിന്റെ ഭീഷണിയെത്തുടര്‍ന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാനുള്ള സുരക്ഷ ക്രമീകരണം കൂടുതല്‍ ശക്തമാക്കി.
അധോലോക അധോലോക നായകന്‍ രവി പൂജാരി ഷാരുഖ് ഖാനെ ബന്ധപ്പെടാന്‍ ശ്രമിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

നേരത്തെ ഷാരുഖിന്റെ സുഹൃത്തും ചലച്ചിത്ര നിര്‍മാതാവുമായ അലി മൊറാനിയുടെ വീടിന് മുന്‍പില്‍ ബൈക്കിലെത്തിയ അജ്ഞാത സംഘം വെടിയുതിര്‍ത്തിരുന്നു.

ഇതും രവി പൂജാരിയുടെ സംഘാംഗങ്ങളാണെന്നാണ് വാര്‍ത്തകള്‍. ഫാറാ ഖാന്‍ സംവിധാനം ചെയ്യുന്ന  ഹാപ്പി ന്യൂ ഇയറിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് ഷാരുഖ് ഇപ്പോള്‍.




വെബ്ദുനിയ വായിക്കുക