ഓഹരിവിപണി വീണ്ടും കരുത്തുകാട്ടി, നിഫ്റ്റി വീണ്ടും 8600 കടന്നു

തിങ്കള്‍, 6 ഏപ്രില്‍ 2015 (10:17 IST)
ദുഃഖവെള്ളി, ഈസ്റ്റര്‍ തുടങ്ങി നാലുനാള്‍ നീണ്ട അവധിക്കൊടുവില്‍ വ്യാപാരമാരംഭിച്ച ഓഹരിവിപണി കരുത്തുകാട്ടി നേട്ടത്തിലേക്കെത്തി. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 101.77 പോയന്റ് ഉയര്‍ന്ന് 28361.91ലും നിഫ്റ്റി സൂചിക 29.55 പോയന്റ് ഉയര്‍ന്ന് 8615.80ലുമെത്തിയത് നിക്ഷേപകരെ ആവേശത്തിലാക്കിയിട്ടുണ്ട്.

519 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 118 ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്. സണ്‍ ഫാര്‍മ, ഒഎന്‍ജിസി, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, എന്‍ടിപിസി തുടങ്ങിയവ നേട്ടത്തിലും സണ്‍ ടിവി, ടിവിഎസ് മോട്ടോഴ്‌സ്, എച്ച്‌സിഎല്‍ ടെക്, വിപ്രോ, ഐഡിബിഐ തുടങ്ങിയവ നഷ്ടത്തിലുമാണ്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക