സ്ത്രീയുടെ അഭിമാനത്തേക്കാള്‍ വലുതാണ് വോട്ടിന്റെ മഹത്വം; വിവാദപ്രസ്താവനയുമായി ശരത് യാദവ് വീണ്ടും രംഗത്ത്

ബുധന്‍, 25 ജനുവരി 2017 (12:06 IST)
സ്ത്രീയുടെ അഭിമാനത്തേക്കാള്‍ വലുതാണ് വോട്ടിന്റെ മഹത്വമെന്ന് പ്രമുഖ രാഷ്‌ട്രീയനേതാവ് ശരത് യാദവ്. എ എന്‍ ഐ ആണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ബാലറ്റ് പേപ്പറിന്റെ ശക്തിയെന്താണെന്ന് ജനങ്ങളെ പഠിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണ്. നിങ്ങളുടെ മകളുടെ അഭിമാനത്തേക്കാള്‍  വലുതാണ് വോട്ട് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന മഹത്വമെന്ന് ആയിരുന്നു ശരത് യദവിന്റെ പരാമര്‍ശം. 
 
വോട്ടു ചെയ്യുന്നതിന്റെ മഹത്വത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ആയിരുന്നു ശരത് യാദവ് ഇങ്ങനെ പറഞ്ഞത്. നേരത്തെയും നിരവധി സ്ത്രീവിരുദ്ധ പരാമര്‍ശനങ്ങള്‍ നടത്തിയിട്ടുള്ള ശരത് യാദവിന്റെ ഈ പ്രസ്താവനയും വിവാദമായിരിക്കുകയാണ്.
 
ഒരു പെണ്‍കുട്ടിയുടെ മാനം നഷ്‌ടപ്പെട്ടാല്‍ ആ കുടുംബത്തിന്റെയും ഗ്രാമത്തിന്റെയും അഭിമാനമാണ് നഷ്‌ടപ്പെടുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പില്‍ പണത്തിനായി ഒരു വോട്ട് മറിച്ചു നല്കിയാല്‍ രാജ്യത്തിന്റെ അഭിമാനമാണ് നഷ്‌ടപ്പെടുന്നതെന്നും പ്രസംഗത്തില്‍ ശരത് യാദവ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക