ഇന്ത്യയിലെ കൊവിഡ് വാക്‌സിൻ പരീക്ഷണങ്ങൾ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർത്തിവെച്ചു

വ്യാഴം, 10 സെപ്‌റ്റംബര്‍ 2020 (16:32 IST)
ഓക്‌സ്‌ഫോഡ് സർവകലാശാല വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് വാക്‌സിന്റെ ഇന്ത്യയിലെ ക്ലിനിക്കൽ ട്രയൽ പരീക്ഷണങ്ങൾ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർത്തിവെച്ചു. ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ.)യുടെ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നത് വരെ വാക്‌സിന്‍ പരീക്ഷണങ്ങൾ താത്കാലികമായി നിർത്തിവെക്കുന്നതായി സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.
 
വാക്സിൻ കുത്തിവെച്ച സന്നദ്ധപ്രവർത്തകരിൽ ഒരാൾക്ക് അജ്ഞാതരോഗം കണ്ടെത്തിയതിനെ തുടർന്ന് ഓക്സ്‌ഫോഡ് സർവകലശലയുടെ യുകെയിലെ പരീക്ഷണങ്ങൾ താത്കാലികമായി നിർത്തിവെച്ചിരുന്നു. ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ കോവിഡ് വാക്സിന്‍ പരീക്ഷണം താത്കാലികമായി നിര്‍ത്തിവെച്ച കാര്യം അറിയിക്കാത്തതിന് സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ കാരണം കാണിക്കല്‍ നോട്ടീസ് കഴിഞ്ഞ ദിവസം ലഭിചിരുന്നു.
 
രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതുവരെ നേരത്തേ അനുമതി നേടിയ പരീക്ഷണത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ എന്തുകൊണ്ട് നിര്‍ത്തിവെക്കുന്നില്ലെന്ന് വ്യക്തമാക്കാനാണ് ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് പിന്നാലെയാണ് പരീക്ഷണങ്ങൾ താത്കാലികമായി നിർത്തിവെച്ചിരിക്കുന്നതായി സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍