ഓരോ മൂന്നുദിവസം കൂടുമ്പോഴും കർണാടകയിൽ രണ്ട് വൃദ്ധന്‍‌മാര്‍ വെച്ച് ആക്രമിക്കപ്പെടുന്നു

ബുധന്‍, 8 ജൂണ്‍ 2016 (14:44 IST)
കര്‍ണാടകയിൽ ഓരോ മൂന്നു ദിവസത്തിനിടയിലും പ്രായമായ രണ്ടുപേര്‍ വെച്ച് ആക്രമിക്കപ്പെടുന്നതായി റിപ്പോർട്ട്. വൃദ്ധന്മാര്‍ക്കെതിരെ ആസൂത്രിതമായ കവർച്ചാശ്രമം, പിടിച്ചുപറി എന്നിവ നഗരത്തിൽ നടക്കുകയാണ്.  മിക്കപ്പോഴും പ്രായമായ ആളുകളെ കൊലപ്പെടുത്തിയതിനു ശേഷമായിരിക്കും കവർച്ചാശ്രമം നടക്കുക.

കഴിഞ്ഞദിവസം പ്രായമായ ദമ്പതികളുടെ അഴുകീയ ശരീരം ബംഗളൂരുവിലെ അവരുടെ 80 ലക്ഷം രൂപ വിലമതിക്കുന്ന വീട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു. ഈ സംഭവം നഗരത്തിലെ പ്രായമായ ആളുകളുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കയാണ്  ഉയര്‍ത്തുന്നത്.

നഗരത്തിലെ വൃദ്ധരുടെ സുരക്ഷയെ സംബന്ധിച്ച് വലിയ ആശങ്കയാണ് അടുത്തിടെ നഗരത്തിൽ ഉണ്ടായ സംഭവങ്ങൾ നിന്ന് വ്യക്തമാക്കുന്നത്. പുതുതായി ഉടലെടുത്ത സാമൂഹ്യ - സാമ്പത്തിക സാഹചര്യങ്ങൾ പ്രായമായ മിക്ക ആളുകളും ഒറ്റയ്ക്ക് ജീവിക്കുന്നത്. അതുകൊണ്ടു തന്നെ ഇവര്‍ക്കു നേരെയാണ് അക്രമം നടക്കുന്നത്.

2014ലെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് നടന്ന ആകെ കൊലപാതകങ്ങളിൽ എട്ടു ശതമാനം മുതിര്‍ന്ന പൌരന്മാര്‍ക്ക്  നേര്‍ക്കായിരുന്നു. 2014 ൽ റിപ്പോർട്ട് ചെയ്ത 1, 636 കൊലപാതകങ്ങളിൽ 124 എണ്ണം വൃദ്ധരുടെത് ആയിരുന്നു. കഴിഞ്ഞ മാസം തന്നെ മൂന്നു വ്യത്യസ്ത സംഭവങ്ങളിലായി നാല് മുതിര്‍ന്ന പൌരന്മാരാണ് കൊലചെയ്യപ്പെട്ടത്. കൊല്ലപ്പെട്ട നാലുപേരും ഒറ്റയ്ക്ക് ആയിരുന്നു താമസം എന്നതും ശ്രദ്ധേയമാണ്.

മിക്ക കേസുകളിലും കൊലയാളികൾ കൊല്ലപ്പെടുന്ന ആളുകളുടെ പരിചയക്കാരാണ് എന്നതും ശ്രദ്ധേയമാണ്. മക്കൾ വിദേശ സത്തുള്ളവരും വേർപിരിഞ്ഞു താമസിക്കുന്നവരുമായ വൃദ്ധരാണ് ആക്രമത്തിന് ഇരയാകുന്നത്.

വെബ്ദുനിയ വായിക്കുക