സുരക്ഷ സംബന്ധിച്ച് ആശയക്കുഴപ്പം: യശോദാബെന്‍ അപേക്ഷ നല്‍കി
നരേന്ദ്ര മോഡി പ്രധാനമന്ത്രി സ്‌ഥാനമേറ്റതിനെ തുടര്‍ന്ന് തനിക്ക് ലഭിക്കുന്ന സുരക്ഷ സംബന്ധിച്ച് അറിയാനായി യശോദാബെന്‍ വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കി. പ്രധാനമന്ത്രിയുടെ ഭാര്യയെന്ന നിലയില്‍ തനിക്ക് അനുവദിച്ചിട്ടുള്ള സുരക്ഷയെക്കുറിച്ചറിയാനാണ് യശോദാബെന്‍ അപേക്ഷ നല്‍കിയത്.
നേരത്തെ മോഡി പ്രധാനമന്ത്രിയായതിനെത്തുടര്‍ന്ന് ഇവര്‍ക്കു സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. 10 പോലീസുകാരാണു സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.
തനിക്ക് ഏര്‍പ്പെടുത്തിയ സുരക്ഷയില്‍ യശോദ ബെന്‍ തൃപ്തയല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അപേക്ഷയില്‍ പ്രധാനമന്ത്രിയുടെ ഭാര്യ എന്ന നിലയിലുള്ള സുരക്ഷ, അവകാശങ്ങള്‍ എന്നിവയേപ്പറ്റിയും അറിയണമെന്ന് പറയുന്നുണ്ട്. അപേക്ഷ ലഭിച്ചതായി മെഹസാന എസ് പി ജെ ആര്‍ മോതാലിയ അറിയിച്ചു.